യു.എ.ഇ രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അപാരമായ ദീർഘവീക്ഷണവും പൈതൃകവും തലമുറകളിലേക്ക് പകർന്നുനൽകുന്നതിനായി ജനുവരി 7 “സായിദ് ദ ഫൗണ്ടർ ഡേ” (Zayed the Founder Day) ആയി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.
കേവലം ഒരു ദിവസത്തെ ആചരണത്തിനപ്പുറം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ ജനക്ഷേമ-വിദ്യാഭ്യാസ പദ്ധതികൾക്കും ഉദ്യമങ്ങൾക്കും തുടക്കം കുറിക്കുന്ന ദിനം കൂടിയായിരിക്കും ജനുവരി 7.






