റാസ് അൽ ഖൈമ എയർപോർട്ടിന് സമീപം ഇന്ന് സൈനിക അഭ്യാസ പ്രകടനം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

Ras Al Khaimah Police announce military vehicle movement near airport

റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിന് (Ras Al Khaimah International Airport) സമീപം ഇന്ന് (ഒക്ടോബർ 29, വ്യാഴാഴ്ച) വൈകുന്നേരം 4 മണി മുതൽ സൈനിക വാഹനങ്ങളുടെ സഞ്ചാരവും ഫീൽഡ് അഭ്യാസ പ്രകടനങ്ങളും (Military field exercise) നടക്കുമെന്ന് റസ് അൽ ഖൈമ പോലീസ് അറിയിച്ചു.

സേനയുടെ പ്രവർത്തന സജ്ജതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം.

സുരക്ഷാ സേനകളുടെയും തന്ത്രപ്രധാന പങ്കാളികളുടെയും (Strategic Partners) അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രവർത്തന സജ്ജത ഉറപ്പാക്കാനാണ് വാർഷിക പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

എയർപോർട്ട് പരിസരത്തുകൂടി യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ (Alternative routes) തിരഞ്ഞെടുക്കാനും, സൈനിക വാഹനങ്ങൾക്കും ജീവനക്കാർക്കും മുൻഗണന നൽകാനും പോലീസ് അഭ്യർത്ഥിച്ചു.

അഭ്യാസ പ്രകടനങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ പകർത്തുന്നതും സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണങ്ങൾ നടത്തുന്നതും അധികൃതർ കർശനമായി വിലക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!