ദുബായ്: ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാം ദുബായിൽ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ ദുബായ് ആക്സസ് ക്ലബ് ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചത്.
ബിസിനസ്സിനും വിനോദത്തിനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ആഗോള ലക്ഷ്യസ്ഥാനങ്ങളിൽ ദുബായിയെ ഉൾപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് ക്ഷണിക്കപ്പെട്ടവർക്ക് (Invitation-only) മാത്രം ലഭിക്കുന്ന ഒരു പ്രത്യേക ലോയൽറ്റി അംഗത്വമാണ്. ക്ലബിൽ അംഗങ്ങളാകുന്നവർക്ക് പ്രത്യേക അനുഭവങ്ങൾ, സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.






