സൗദി അറേബ്യൻ തീരത്തിന് സമീപം അറബിക്കടലിൽ എണ്ണക്കപ്പലിന് നേരെ രണ്ട് പ്രൊജക്റ്റൈലുകൾ ഉപയോഗിച്ച് (Projectiles) ആക്രമണമുണ്ടായതായി യുകെ സമുദ്ര വ്യാപാര പ്രവർത്തന ഏജൻസി (UKMTO) അറിയിച്ചു. സൗദിയിലെ റസ് അൽ-ഖഫ്ജിയിൽ (Ras al-Khafji) നിന്ന് 72 നോട്ടിക്കൽ മൈൽ കിഴക്ക് വെച്ചാണ് സംഭവം.
തെക്കുകിഴക്കൻ ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന ടാങ്കറിന് നേരെ സൗദിയിലെ റസ് അൽ-ഖഫ്ജിക്ക് 72 നോട്ടിക്കൽ മൈൽ കിഴക്ക് വെച്ചാണ് അജ്ഞാത പ്രൊജക്റ്റൈലുകൾ പതിച്ചത്.
കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും, സമുദ്ര പരിസ്ഥിതി മലിനീകരണത്തിനുള്ള എണ്ണച്ചോർച്ചയോ മറ്റ് അപായ സൂചനകളോ നിലവിൽ ഉണ്ടായിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
അനുമതിയില്ലാത്ത പാതയിലൂടെ (Unauthorized route) സഞ്ചരിച്ച രണ്ട് എണ്ണക്കപ്പലുകൾ നാവിക മൈനുകളിൽ (Naval mines) തട്ടി ഹോർമുസ് കടലിടുക്കിൽ സ്ഫോടനത്തിനിരയായതായി ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവം.






