റിയാദ് വിമാനത്താവള ആ ക്ര മണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും മരിച്ചു.

Riyadh airport attack: The second Indian who was undergoing treatment for injuries has also died.

സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (King Khalid International Airport) ഒക്ടോബർ 10-നുണ്ടായ ഹൂതി ആ ക്ര മണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ (ICU) 25 ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം റിയാദിലെ ഇന്ത്യൻ എംബസിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 14 ആയി ഉയർന്നു.

മരണപ്പെട്ട ആളുടെ വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.മരണപ്പെട്ടയാളുടെ കുടുംബത്തോടൊപ്പം എംബസി ഒപ്പമുണ്ടെന്നും, മൃതദേഹം നാട്ടിലെത്തിക്കാനോ റിയാദിൽ സംസ്‌കരിക്കാനോ കുടുംബത്തിന്റെ താല്പര്യപ്രകാരം ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അംബാസഡർ വ്യക്തമാക്കി.

ആ ക്ര മണം നടന്ന ദിവസം തന്നെ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസഫ് എന്ന ഇന്ത്യക്കാരൻ മരിച്ചിരുന്നു. ഉംറ തീർത്ഥാടനത്തിനായി കുടുംബത്തോടൊപ്പം മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ദുരന്തം.

ഒക്ടോബർ 10-ലെ ആക്രമണത്തിൽ 4 സൗദി പൗരന്മാരും 10 വിദേശികളുമാണ് കൊല്ലപ്പെട്ടത്. (ഇന്ത്യക്കാർ-2, ബംഗ്ലാദേശികൾ-2, അമേരിക്കക്കാരൻ-1, ഈജിപ്ത്-1, ജോർദാൻ-1, സിറിയ-1, ഫലസ്തീൻ-1, സുഡാൻ-1).

ആക്രമണത്തിൽ 11 ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നതിൽ 7 പേർ ആശുപത്രി വിടുകയും ബാക്കിയുള്ളവർ ചികിത്സയിൽ കഴിയുകയുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!