ദുബായ് പോലീസിന്റെ അടിയന്തര ദുരന്ത നിവാരണ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെയും തന്ത്രപ്രധാന പങ്കാളികളുമായുള്ള ഏകോപനം ശക്തമാക്കുന്നതിന്റെയും ഭാഗമായി ദുബായ് സ്പോർട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (Dubai Sports City Cricket Stadium) നവംബർ 5 വ്യാഴാഴ്ച മാതൃകാ പരിശീലനം (Mock Drill) സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച രാവിലെ 9 മണി മുതലാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നതെന്ന് ദുബായ് പോലീസ് അറിയിച്ചു. പരിശീലനം സുഗമമായി നടത്തുന്നതിന് പൊതുജനങ്ങളുടെ പൂർണ സഹകരണം അധികൃതർ അഭ്യർത്ഥിച്ചു. ഇന്ന് നവംബർ 5 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ദുബായ് സ്പോർട്സ് സിറ്റി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡ്രിൽ ആരംഭിക്കും
പോലീസിന്റെ സജ്ജീകരണങ്ങളും അടിയന്തര ഘട്ടങ്ങളിലെ സുരക്ഷാ പങ്കാളികളുമായുള്ള പ്രവർത്തന ഏകോപനവും പരിശോധിച്ച് ഉറപ്പുവരുത്തൽ.
പരിശീലനം നടക്കുന്ന സ്ഥലങ്ങളുടെയോ സുരക്ഷാ സേനയുടെയോ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
ട്രെയിനിംഗ് ഏരിയയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, പോലീസ് പട്രോൾ വാഹനങ്ങൾക്കും മറ്റ് അടിയന്തര സേവന വാഹനങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാൻ വഴിയൊരുക്കാനും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.






