കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. 48 മണിക്കൂർ നീണ്ടു നിൽക്കുന്ന പണിമുടക്ക് ബുധനാഴ്ച അർധരാത്രി വരെയാണ്.
പാൽ, പത്രവിതരണം, ആശുപത്രികൾ, ടൂറിസം, ശബരിമല തീർഥാടനം എന്നിവയെ ഒഴി വാ ക്കി. പണിമുടക്ക് ഹർത്താലാകില്ലെന്നും ഭീഷണിപ്പെടുത്തി കടകളടപ്പിക്കുകയോ സ്വകാര്യ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നേതാവ് എളമരം കരീം അറിയിച്ചു. റെയിൽവേ ജീവനക്കാർ പണിമുടക്കില്ല. അതേസമയം ട്രെയിനുകൾ തടയും.
ബിഎംഎസ് ഒഴികെയുള്ള 19 തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. മോട്ടോർ വാഹന മേഖലയും ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലയിലെ തൊഴിലാളി സംഘടനകളും പങ്കെടുക്കും. കർഷകരും കർഷകത്തൊ ഴിലാളികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.