ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; യുഎഇയിലെ ഡോക്ടർമാരുടെ മുന്നറിയിപ്പ്

Be careful when using weight-loss medications; warning from doctors

യുഎഇയിൽ ഭാരം കുറയ്ക്കാനായി മൗൺജാറോ (Mounjaro), ഓസെംപിക് (Ozempic), വെഗോവി (Wegovy) തുടങ്ങിയ പ്രശസ്തമായ കുത്തിവയ്പ്പ് മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ രംഗത്ത്. ശരീരഭാരം കുറയുമ്പോൾ കൊഴുപ്പിനൊപ്പം ശരീരത്തിന് ആവശ്യമായ പേശികളും (muscle and lean tissue) നഷ്ടപ്പെടുന്നുണ്ടെന്നും ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നുമാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

ഭാരം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരിൽ കൊഴുപ്പിനോടൊപ്പം ശരീരത്തിന് കരുത്തും ചലനശേഷിയും നൽകുന്ന പേശികളും നിർണ്ണായക ടിഷ്യൂകളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ഈ മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറയുന്നതും, പ്രോട്ടീൻ കൃത്യമായി ലഭിക്കാത്തതും, നിർജ്ജലീകരണവും (dehydration), വ്യായാമത്തിന്റെ കുറവും ആരോഗ്യപരമായ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

“ഭാരത്തിന്റെ അളവ് മാത്രം നോക്കി ഒരിക്കലും ശരീരഭാരം കുറയുന്നത് വിലയിരുത്തരുത്” എന്ന് അബുദാബി ബർജീൽ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഇന്റേണൽ മെഡിസിൻ ഡോ. നിയാസ് ഖാലിദ് വ്യക്തമാക്കി.

ചികിത്സ ആരംഭിക്കുന്നതിന് മുൻപ് രോഗിയുടെ ഉപാപചയ ആരോഗ്യം (metabolic health), രക്തപരിശോധനാ ഫലങ്ങൾ, പോഷകാഹാര നിലവാരം, ശരീരത്തിലെ ഘടന (body composition) എന്നിവ വിലയിരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!