ടയർ പഞ്ചറായതിനെത്തുടര്‍ന്ന് കാറിൽ നിന്നിറങ്ങിയ മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു.

A Malayali female student died in a road accident shortly after stepping out of a car

ടയർ പഞ്ചറായതിനെത്തുടര്‍ന്ന് കാറിൽ നിന്നിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ദുബായിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് ദുബായ് റാഷിദിയയിലായിരുന്നു അപകടമുണ്ടായത്. ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ ആർകിടെക്ട് വിദ്യാർഥിയായ നാഇഫ സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായപ്പോൾ റോഡരികിൽ നിർത്തുകയും നാട്ടിൽ പോയിരുന്ന മാതാപിതാക്കളോട് കാര്യം ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു.

സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മതിയെന്ന് പിതാവ് ബിനു പറഞ്ഞു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി റിക്കവറി ടോള്‍ ഫ്രീയില്‍ വിളിക്കുന്നതിനിടെ നാഇഫയെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

അൽപനിമിഷത്തിന് ശേഷം പിതാവ് ബിനു ഫോൺ വിളിച്ചപ്പോൾ നാഇഫ എടുത്തില്ല.ധികം വൈകാതെ ദുബായ് പൊലീസിൽ നിന്ന് ഫോൺ വിളിയെത്തിയപ്പോഴാണ് അപകട വിവരം പിതാവ് അറിയുന്നത്.

മാതാപിതാക്കൾ ഇന്ന് രാവിലെയോടെ ദുബായിലെത്തി. ദുബായ് പൊലീസ് ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!