യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുമെന്നും മഴയ്ക്കും ശക്തമായ കാറ്റിനും താപനിലയിൽ കുറവിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
-
ഞായറാഴ്ച (നവംബർ 8): അന്തരീക്ഷം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 10-25 കിലോമീറ്റർ വരെയും ചിലപ്പോൾ 35 കിലോമീറ്റർ വരെയും ആകാം. ഉള്‍നാടുകളിൽ താപനില 34°C മുതൽ 38°C വരെയാകാം.
-
തിങ്കളാഴ്ച (നവംബർ 9): തീരപ്രദേശങ്ങളിലും ദ്വീപുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
-
ചൊവ്വാഴ്ച (നവംബർ 10): ദ്വീപുകളിലും ചില തീരദേശ, വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിൽ കുറവുണ്ടാകുകയും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരുകയും ചെയ്യും.
-
ബുധനാഴ്ച (നവംബർ 11 – ശക്തമായ മഴ സാധ്യത): കാലാവസ്ഥ കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയായി വർദ്ധിച്ച് പൊടിക്കാറ്റിനും ദൃശ്യപരത കുറയാനും ഇടയാക്കാം. അറേബ്യൻ ഉൾക്കടലിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.
-
വ്യാഴാഴ്ച (നവംബർ 12): ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുകയും കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകുകയും ചെയ്യും.






