എണ്ണച്ചോർച്ച കണ്ടെത്തി; ഖോർഫക്കാനിലെ അൽ ലുലുഇയ്യ ബീച്ച് താൽക്കാലികമായി അടച്ചു

Oil spill detected; Al Luluwiyah Beach in Khor Fakkan temporarily closed

ഖോർഫക്കാൻ തീരത്ത് എണ്ണച്ചോർച്ച (oil slick) കണ്ടെത്തിയതിനെ തുടർന്ന് അൽ ലുലുഇയ്യ ബീച്ച് (Al Lulu’iya Beach) താൽക്കാലികമായി അടച്ചതായി ഖോർഫക്കാൻ മുൻസിപ്പാലിറ്റി ഇന്ന് നവംബർ 9 തിങ്കളാഴ്ച അറിയിച്ചു. സന്ദർശകരുടെ സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ബീച്ച് അടച്ചിട്ടിരിക്കുന്നത്.

‘ജെം നമ്പർ 2’ (Gem No. 2) എന്ന എണ്ണക്കപ്പലിലുണ്ടായ അപകടത്തെ തുടർന്നാണ് കടലിൽ എണ്ണച്ചോർച്ച രൂപപ്പെട്ടത്. ചോർച്ച ഉറവിടത്തിൽ തന്നെ തടഞ്ഞതായും ക്ലീനിംഗ് പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

എണ്ണച്ചോർച്ച കാരണം കുടിവെള്ള വിതരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് യൂണിയൻ വാട്ടർ ആന്റ് ഇലക്ട്രിസിറ്റി കമ്പനി ഉറപ്പുനൽകി. സമുദ്രജലവും വിതരണം ചെയ്യുന്ന കുടിവെള്ളവും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

രാജ്യത്തെ വിപണിയിൽ ലഭ്യമാകുന്ന മത്സ്യങ്ങളും ഭക്ഷ്യവസ്തുക്കളും തികച്ചും സുരക്ഷിതമാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

എണ്ണച്ചോർച്ച തടയുന്നതിന്റെ ഭാഗമായി മുൻകരുതലായി ഉമ്മുൽ ഖുവൈനിലെ മുഴുവൻ ബീച്ചുകളും, ഷാർജയിലെ അൽ ഹംരിയ ബീച്ചും മറ്റ് പൊതു ബീച്ചുകളും, റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും നിലവിൽ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!