ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ സൂപ്പർ മോഡലും ടെലിവിഷൻ അവതാരകയുമായ ടൈറ ബാങ്ക്സ് പൂർണ്ണമായും ഇന്ത്യൻ പരമ്പരാഗത വേഷവിധാനങ്ങളോടെ ഡിവൈൻ ലുക്കിൽ ന്യൂയോർക്കിലെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്തു. പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സിന്റെ പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞാണ് ടൈറ എത്തിയത്. ആഗോള ഫാഷൻ രംഗത്തെ പ്രമുഖയായ ടൈറ ബാങ്ക്സ് ആദ്യമായാണ് പൂർണ്ണമായ ഇന്ത്യൻ ലുക്കിൽ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.
കല്യാൺ ജ്വല്ലേഴ്സിന്റെ ന്യൂജേഴ്സി ഷോറൂമിൽ നിന്നുള്ള ഹാൻഡ്ക്രാഫ്റ്റഡ് ട്രഡിഷണൽ ഓപ്പൺ-സെറ്റിംഗ് ഡയമണ്ട് ആഭരണങ്ങളാണ് ടൈറ ബാങ്ക്സ് തിരഞ്ഞെടുത്തത്. ചോക്കർ, ജുംക്ക, മാങ് ടിക്ക, ഒടിയാണം (അരപ്പട്ട), മോതിരം എന്നിവയടങ്ങിയ സെറ്റാണ് അവർ അണിഞ്ഞിരുന്നത്. മേസൺ തായ് ഡിസൈൻ ഹൗസ് പ്രത്യേകമായി രൂപകല്പന ചെയ്ത വസ്ത്രമായിരുന്നു ടൈറ ധരിച്ചിരുന്നത്.
‘അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ’ എന്ന പ്രശസ്തമായ ഷോയുടെ അവതാരക എന്ന നിലയിൽ ലോകമെമ്പാടും നിരവധി ആരാധകരുള്ള ടൈറ ബാങ്ക്സിന്റെ പങ്കാളിത്തം വലിയ ശ്രദ്ധ നേടി. ഇന്ത്യൻ വംശജർക്ക് പുറമെ അമേരിക്കയിലെ മുഖ്യധാരയിലേക്കും സംസ്കാരത്തിലേക്കും ദീപാവലി ആഘോഷങ്ങൾ കൂടുതൽ വ്യാപകമായി മാറുന്നതിന്റെ തെളിവാണ് ഈ പങ്കാളിത്തം.
അമേരിക്കയിൽ കല്യാൺ ജ്വല്ലേഴ്സിന്റെ സാന്നിധ്യം ശക്തമാകുന്നതിന്റെ ഭാഗമായി നടന്ന രണ്ടാമത്തെ ദീപാവലി ആഘോഷമായിരുന്നു ഇത്. ന്യൂജേഴ്സിയിലെ എഡിസണിനും ഷിക്കാഗോയ്ക്കും പുറമെ അമേരിക്കയിൽ കല്യാൺ ജ്വല്ലേഴ്സിന്റെ ശൃംഖല കൂടുതൽ വിപുലമാവുകയാണ്.






