ദുരന്ത നിവാരണത്തിന് ഇനി ഡ്രോണുകളും AI-യും മുന്നിൽ; നവീന സുരക്ഷാ പദ്ധതികളുമായി അബുദാബി

Drones and AI to the Forefront of Disaster Management; Abu Dhabi Introduces Innovative Safety Initiatives

അടിയന്തിര സാഹചര്യങ്ങളിലും ദുരന്ത സമയങ്ങളിലും ആദ്യ നിമിഷങ്ങളിൽ തന്നെ സഹായവും വിവരങ്ങളും എത്തിക്കുന്ന ‘ഫസ്റ്റ് റെസ്‌പോണ്ടർ’ (First responder) ആയി ഡ്രോണുകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും (AI) സജ്ജമാക്കാൻ അബുദാബി. അബുദാബി ഇമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ (ADCMC) ആണ് നവീന സാങ്കേതികവിദ്യകൾ എക്‌സിബിഷനിൽ പരിചയപ്പെടുത്തിയത്.

ഡ്രോൺ ഫസ്റ്റ് റെസ്‌പോണ്ടർ: വലിയ തീപിടുത്തങ്ങൾ, മോശം കാലാവസ്ഥ, മറ്റ് ദുരന്തങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ രക്ഷാസേന എത്തുന്നതിന് മുൻപ് തന്നെ ഡ്രോണുകൾ സ്ഥലത്തെത്തി വിവരങ്ങൾ നൽകും. തീയുടെ വ്യാപ്തി, സുരക്ഷിതമായ ഒഴിപ്പിക്കൽ പാതകൾ, വെള്ളക്കെട്ടുകൾ എന്നിവ കൃത്യമായി കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

ആരോഗ്യ മേഖലയിലെ ആഗോള നിലവാരം: ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തുമായി (DOH) ചേർന്ന് അബുദാബിയിലെ ആശുപത്രികൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കുമായി അടിയന്തിര ബിസിനസ്സ് തുടർച്ചാ മാനദണ്ഡങ്ങൾ രൂപീകരിച്ചു. ആശുപത്രികളുടെ എക്സ്റ്റേണൽ ഓഡിറ്റിംഗിനായി എ.ഐ പ്ലാറ്റ്‌ഫോം (Agentic AI) ഉപയോഗിക്കുന്നുണ്ട്.

ജാഹിസിയ’ (Jaheziya) സിമുലേഷൻ സിസ്റ്റം: ഭാവിയിലുണ്ടായേക്കാവുന്ന വലിയ അപകടങ്ങളും ദുരന്തങ്ങളും കൃത്രിമമായി സൃഷ്ടിച്ച് (Simulate) വിവിധ വകുപ്പുകളുടെയും ടീമുകളുടെയും സജ്ജീകരണവും പ്രതികരണശേഷിയും വിലയിരുത്തുന്ന ഓൺ‌ലൈൻ സംവിധാനമാണിത്.

എ.ഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം (AIN): റിസ്‌ക് അസസ്‌മെന്റ്, ഓപ്പറേഷൻസ്, മറ്റ് അടിയന്തിര പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി ADCMC ജീവനക്കാർ തന്നെ വികസിപ്പിച്ചെടുത്ത പൂർണ്ണ സുരക്ഷിതമായ സ്വന്തം എ.ഐ സിസ്റ്റമാണ് ‘ഐൻ’ (AIN).

5 വർഷത്തെ ലക്ഷ്യം: വരും അഞ്ച് വർഷത്തിനുള്ളിൽ എമർജൻസി സുരക്ഷാ ചട്ടക്കൂട് പൂർണ്ണമായും എ.ഐ സപ്പോർട്ടോടു കൂടി ഓട്ടോമേറ്റ് ചെയ്യാനും, ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ അബുദാബിയെ ദുരന്ത നിവാരണത്തിൽ മുൻപന്തിയിലെത്തിക്കാനും ലക്ഷ്യമിടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!