ഹോർമൂസ് കടലിടുക്കിൽ സൗദി കപ്പൽ ആ ക്ര മിക്കപ്പെട്ടു : ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

Saudi ship attacked in the Strait of Hormuz; Indian crew members safe.

സൗദി അറേബ്യൻ പതാക വഹിച്ച എണ്ണക്കപ്പലിന് നേരെ സ്ട്രെയിറ്റ് ഓഫ് ഹോർമൂസിൽ (Strait of Hormuz) വെച്ച് ആ ക്ര മണമുണ്ടായെങ്കിലും, കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രി സർബാനന്ദ സോണോവാൾ ഇന്ന് വംബർ 11 ബുധനാഴ്ച സ്ഥിരീകരിച്ചു. ‘എൻ.സി.സി ഫജ്ർ’ (NCC FAJR) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

ഹോർമൂസിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എൻ.സി.സി ഫജ്ർ’ എന്ന സൗദി എണ്ണക്കപ്പലിന് നേരെയാണ് ആ ക്ര മണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 3 ഇന്ത്യൻ ജീവനക്കാരും മറ്റ് മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കപ്പൽ മാനേജ്‌മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും സർബാനന്ദ സോണോവാൾ അറിയിച്ചു.

വിലക്ക് ലംഘിച്ച് സഞ്ചരിച്ച എണ്ണക്കപ്പൽ ഹോർമൂസ് കടലിടുക്കിന് കിഴക്കൻ മേഖലയിൽ വെച്ച് മൈനിൽ (naval mine) തട്ടി തീയണച്ചതായി ഇറാൻ സൈന്യം പ്രസ്താവിച്ചു.

ഇന്നലെ നവംബർ 10 ന് അറേബ്യൻ ഉൾക്കടലിൽ ലൈബീരിയൻ പതാക വഹിച്ച കപ്പലിന് നേരെ നടന്ന പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് നിസ്സാര പരിക്കേറ്റിരുന്നു. അദ്ദേഹത്തെ കരയിലെത്തിച്ച് ചികിത്സ നൽകിയതായും കപ്പലിലുണ്ടായിരുന്ന മറ്റ് 5 ഇന്ത്യക്കാരടക്കം 18 പേർ സുരക്ഷിതരാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും, യു.എസ് സഖ്യസേന നൽകുന്ന കപ്പൽ അകമ്പടിയും മേഖലയിൽ കടുത്ത സൈനിക പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!