നാടകപ്രതിഭ വക്കം ഷക്കീറിനെ ആദരിച്ച് അനന്തപുരി പ്രവാസി കൂട്ടായ്മ

Ananthapuri Pravasi Koottayma honors theatrical talent Vakkam Shakeer.

ഷാർജ: മലയാള നാടകവേദിക്ക് അരനൂറ്റാണ്ടിലേറെക്കാലമായി സമഗ്ര സംഭാവനകൾ നൽകി ശ്രദ്ധേയനായ പ്രശസ്ത നാടകകലാകാരനും സംവിധായകനുമായ വക്കം ഷക്കീറിനെ അനന്തപുരി പ്രവാസി കൂട്ടായ്മ ആദരിച്ചു.

അഭിനയത്തിലും നാടക സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം ഷക്കീർ ഒൻപതിനായിരത്തോളം വേദികളിൽ അഭിനയിക്കുകയും ഇരുന്നൂറോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരവും മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മലയാള നാടകവേദിയുടെ വളർച്ചയ്ക്കും പ്രവാസി മലയാളികളുടെ സാംസ്കാരിക ജീവിതത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് കൂട്ടായ്മ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പ്രവാസലോകത്തും കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അനന്തപുരി പ്രവാസി കൂട്ടായ്മ ഇത്തരം ആദരവ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!