ടിക്കറ്റ് ബുക്കിംഗ് സ്ഥിരീകരണ ഇമെയിലുകൾ ലഭിക്കാൻ വൈകുമെന്ന് എമിറേറ്റ്സ് എയർലൈൻ

Emirates Airline says there will be a delay in receiving ticket booking confirmation emails.

ആഗോളതലത്തിൽ ഇമെയിൽ സേവനങ്ങളിലുണ്ടായ സാങ്കേതിക തടസ്സത്തെ തുടർന്ന് ടിക്കറ്റ് ബുക്കിംഗ് സ്ഥിരീകരണ ഇമെയിലുകൾ (Booking confirmation emails) ലഭിക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാമെന്ന് എമിറേറ്റ്സ് (Emirates) യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇമെയിൽ ലഭിക്കാൻ വൈകിയാലും യാത്രക്കാരുടെ ടിക്കറ്റ് റിസർവേഷനുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് എയർലൈൻ അധികൃതർ ഉറപ്പുനൽകി.

ഇമെയിലുകൾ എത്താൻ വൈകുന്നത് ടിക്കറ്റ് ബുക്കിംഗിനെ ബാധിക്കില്ലെന്നും, എല്ലാ റിസർവേഷനുകളും സുരക്ഷിതമാണെന്നും ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനി വ്യക്തമാക്കി.

ബുക്കിംഗ് സ്ഥിരീകരണ ഇമെയിൽ ഇതുവരെ ലഭിക്കാത്ത യാത്രക്കാർ ഇതുമായി ബന്ധപ്പെട്ട് മറ്റ് നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!