ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്. യു എ ഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിവിധ സർവീസുകൾക്കാണ് പരിമിതകാലത്തേക്കായി വിലക്കുറവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുപ്രകാരം ദുബായിൽ നിന്നും കേരളത്തിലേക്ക് നൽകേണ്ടി വരുന്ന ഏറ്റവും ചെറിയ തുക 260 ദിർഹം ആണ്. കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഈ തുക കൊണ്ട് യാത്ര ചെയ്യാം. ഷാർജയിൽ നിന്നും കണ്ണൂരിലേക്കുള്ള സർവീസിന് 399 ദിർഹവും എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ നാല് വിമാനത്താവളങ്ങൾ കൂടാതെ മാംഗ്ലൂർ, മുംബൈ,ഡൽഹി, പൂനെ എന്നിവിടങ്ങളിലേക്കുള്ള സർവീസും ഇളവ് പ്രഖ്യാപിച്ചതിൽ പെടുന്നു. ഷാർജയിൽ നിന്ന് മുംബൈയിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാവുക : 255 ദിർഹം.
ജനുവരി 9 മുതൽ 15 വരെ ഈ നിരക്കിൽ നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജനുവരി 15 മുതൽ 26 വരെയുള്ള സർവീസുകൾക്കാണ് ഇത് ബാധകമായിരിക്കുക.