അബുദാബിയിൽ കാൽനടയാത്ര സുരക്ഷിതമാക്കാൻ റോഡുകളിൽ പുതിയ റഡാർ സംവിധാനം വരുന്നു. കാൽനടക്കാർ റോഡിലേക്ക് ഇറങ്ങുമ്പോൾ അതു വഴി വരുന്ന വാഹനങ്ങൾ വേഗത കുറച്ചു നിർത്തി ക്കൊടുത്തു യാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ അനുവദിക്കുന്ന സംവിധാനമാണ് വരുന്നത്.
നിയമം പാലിക്കാത്ത വാഹങ്ങൾക്ക് മേൽ നടപടി എടുക്കാൻ കഴിയുന്ന വിധത്തിൽ ഇതിന്റെ സാങ്കേതിക വിദ്യ സജ്ജീകരിക്കും.