മാർപാപ്പയുടെ യു എ ഇ സന്ദർശനം; രജിസ്‌ട്രേഷൻ ആരംഭിച്ചു

പോപ്പ് ഫ്രാൻസിസിന്റെ യു എ ഇ സന്ദർശനത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക കുർബാനയിൽ പങ്കാളികളാവുന്നതിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 3 നാണ് കത്തോലിക്കാ സഭാധ്യക്ഷനായ പോപ്പ് ഫ്രാൻസിസ് ഒന്നാമൻ അബുദാബിയിൽ എത്തുന്നത്.

ഫെബ്രുവരി തിയതി സർവമത സഹോദര്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ദേഹം അഞ്ചാം തിയതി രാവിലെ 10.30 ന് അബുദാബി സായിദ് സ്പോർട്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുബാനയ്ക്ക് നേതൃത്വം നൽകും.

കുർബാനയിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്ന വിശ്വാസികളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. രെജിസ്ട്രേഷൻ ജനുവരി 21 ന് അവസാനിക്കും. ദുബായ് സെന്റ് മേരീസ് കത്തോലിക്ക ചർച്ച് പാരിഷിനു കീഴിലുള്ള വിശ്വാസികൾ കൂടുതൽ വിവരങ്ങൾക്ക് 04-3370087, 04-3370140 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്നും സഭ അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!