ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരികെ എത്തിയ 1915ജനുവരി 9നെ ഓർമിച്ചു കൊണ്ടു നമ്മൾ നടത്തുന്ന പ്രവാസ ജീവിത ആഘോഷം ‘പ്രവാസി ഭാരതീയ ദിവസ് ‘ഇത്തവണ പതിനഞ്ചാം എഡിഷൻ നടത്തുമ്പോൾ ജനുവരി 21 മുതൽ 24 വരെ വാരണാസി എന്ന യൂ പി നഗരം ആഗോള ഇന്ത്യക്കാരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.
രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശ കാര്യ- പ്രവാസി കാര്യ മന്ത്രിമാർ, എന്നിവർ പങ്കെടുക്കുന്നത് കൂടാതെ പതിവ് പരിപാടികളായ ട്രേഡ് ചർച്ചകളും അവാർഡ് സമർപ്പണവും ഗാന്ധി അനുസ്മരണവും ഖാദി ഗ്രാമ ആഘോഷവും ഭക്ഷണ മേളയും ഒക്കെ ഈ വർഷമുണ്ട്. ഇതുവരെ കാര്യമായ ചലനങ്ങൾ മാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. ആരും ഗൗരവത്തിൽ എടുത്തിട്ടില്ല.
ആഘോഷം കഴിഞ്ഞു പ്രയാഗ് രാജിൽ ഗംഗാ തീരത്ത് കൊണ്ടുപോയി കുംഭ മേള കാണിക്കുമെന്നും അതുകഴിഞ്ഞ് ഡൽഹിയിൽ കൊണ്ടുപോയി റിപ്പബ്ലിക്ക് പരേഡ് കാട്ടിത്തരാമെന്നും പാക്കേജിൽ പറയുന്നുണ്ട്. പ്രവാസി എക്സ്പ്രസ്സ് തീവണ്ടിയും ഡൽഹിയിൽ നിന്നുണ്ട്. 1000 ആഡംബര ടെന്റുകളിൽ വാരണാസി സൗകര്യം ഒരുക്കുന്നു. നിരവധി സാംസ്‌കാരിക പരിപാടികളും അതിഥികൾക്കായി ഒരുങ്ങുന്നു.
ഇത് സംബന്ധിച്ചു തുടർച്ചയായ എക്സ്ക്ലൂസീവ് അപ്ഡേറ്റുകൾ അറിയാൻ ദുബായ് വാർത്ത ശ്രദ്ധിക്കൂ. www.dubaivartha.com.