3 ദിവസത്തെ സന്ദർശനത്തിന് യു എ ഇ യിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ന് എം എ യുസുഫലിയുമായി കൂടിക്കാഴ്ച നടത്തി. ഗൾഫിൽ കഴിയുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യൂസുഫലി രാഹുലിനെ ധരിപ്പിച്ചു. നാളെ അബുദാബിയിൽ യൂസുഫാലിയും ബി ആർ ഷെട്ടി യും നേതൃത്വം കൊടുക്കുന്ന IBPG രാഹുലിന് ഔദ്യോഗിക സ്വീകരണം നൽകുന്നുണ്ട്.
ഇന്ന് ദുബായിൽ ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങിൽ ആണ് ഇരുവരും ചർച്ച നടത്തിയത്. വ്യാപാര മേഖലയിലെ മറ്റു പ്രമുഖരും സംബന്ധിച്ചു.