Search
Close this search box.

സിന്നി സീൻ വിട്ടു ; ഖത്തർ വിഷയം തീർക്കാൻ വന്ന അമേരിക്കൻ ദൗത്യം പരാജയം.

ഒന്നര വർഷത്തിലധികമായി യുഎഇ, സൗദി, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറുമായി നിലനിൽക്കുന്ന നയതന്ത്ര സ്തംഭനത്തിന് പരിഹാരം കാണാൻ നിയുക്തനായ അമേരിക്കൻ ഉദ്യോഗസ്ഥൻ ആന്റണി സിന്നി രാജി വച്ച് പിരിഞ്ഞുപോയി. ചർച്ചകൾ ഒരു കരയിലും എത്താത്തതിന്റെ മനോവിഷമത്തിലാണ് സിന്നി സീൻ വിട്ടൊഴിഞ്ഞതെന്ന് പറയപ്പെടുന്നു.

2017 ജൂൺ ആദ്യ വാരമാണ് 4 പ്രമുഖ രാജ്യങ്ങൾ ഖത്തറിനുമേൽ തീവ്രവാദ സഹായം ആരോപിച്ചു നയതന്ത്ര ബന്ധം മുറിച്ചത്.

കുവൈറ്റ്‌ പലപ്പോഴും മധ്യസ്ഥ ശ്രമങ്ങൾക്ക് അമേരിക്കയുടെ സഹായം തേടുകയും യു എസ് ഉന്നത ഉദ്യോഗസ്ഥൻ ആന്റണി സിന്നി യെ ചർച്ചകൾ നയിക്കാൻ നിയോഗിക്കുകയും ചെയ്തിരുന്നു. ആ ദൗത്യമാണ് ഇപ്പോൾ വഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇനി എന്തെന്ന് വ്യക്തമല്ല. അടുത്ത ഉദ്യോഗസ്ഥൻ ഉടൻ വരുമെന്ന് കുവൈറ്റ്‌ കരുതുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts