ഇന്നലെ ദുബായിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രധാന പരിപാടി യുഎഇ സമയം 4 മണിക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. 2 മണിക്ക് ഗേറ്റുകൾ തുറക്കുന്നതിനു മുൻപ് തന്നെ ആയിരങ്ങൾ അങ്ങോട്ടേക്ക് ഒഴുകുകയാണ്. 1000ൽ അധികം ബസ്സുകൾ സജ്ജീകരിച്ചുണ്ട്. ബസ്സിൽ വരുന്നവർക്ക് ബിരിയാണി ജ്യൂസ് അടക്കമുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനൊപ്പം യുഎഇ കെഎംസിസി സജീവമായി സംഘാടന രംഗത്തുണ്ട്.
രാഹുൽ പ്രസംഗിക്കാനായി 530ന് എത്തുമെന്നാണ് കണക്കു കൂട്ടൽ. അതിന് മുമ്പ് കലാപരിപാടികളും ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കന്മാരുടെ പ്രസംഗങ്ങളും സദസ്സിനെ പിടിച്ചിരുത്തും.