ഇന്ത്യൻ ബിസിനസ് ആൻഡ് പ്രമോഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അബുദാബി ദുസിത് താനി ഹോട്ടലിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു. അബുദാബി ദുസിത് താനി ഹോട്ടലിൽ ഇപ്പോൾ നടക്കുന്ന ചടങ്ങിൽ സാം പിട്രോഡ, എം എ യൂസുഫലി, ബി ആർ ഷെട്ടി , സുധിർ കുമാർ ഷെട്ടി, എം എ അഷ്റഫ് അലി , എം എ സലിം, എസ് എഫ് സി മുരളീധരൻ, മൂസാ ഹാജി( ഫാത്തിമ ഗ്രൂപ്പ്) തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ത്രിദിന സന്ദർശനത്തിനായി യു എ ഇയിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രണ്ടാം ദിനമായ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു. ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനം ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചിരുന്നു.