ദുബായിലെ സന്ദര്‍ശന പരിപാടികള്‍ക്കുശേഷം യുഎഇ തലസ്ഥാനമായ അബുദാബി സന്ദര്‍ശനം തുടങ്ങിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമൊത്ത് ഉച്ചഭക്ഷണം കഴിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
പിന്നീട് അദ്ദേഹം അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദര്‍ശിച്ചു.
നേരത്തേ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്ദൂമുമായും രാഹുൽഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.