രാഹുലിനെ സ്വവസതിയിൽ വരവേറ്റ് യൂസഫലി

അബുദാബി : യു എ ഇ സന്ദർശനത്തിനിടെ വ്യവസായ പ്രമുഖൻ എം എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തികൊണ്ടാണ് രാഹുൽ ഗാന്ധിയുടെ അബുദാബിയിലെ ഒരു ദിവസത്തെ തിരക്കിട്ട പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചായ സൽക്കാരത്തിനിടെ ഇന്ത്യയുടെ വ്യവസായം, കാർഷികം തുടങ്ങി എല്ലാം മേഖലകളെപ്പറ്റിയും ഇരുവരും ആശയങ്ങൾ കൈമാറി. ഒരു മണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ യൂസഫലിയുടെ ആൽബം രാഹുലിനെ പഴയ സ്മരണകളിലേക്കും കൂട്ടിക്കൊണ്ടുപോയി.
2006ൽ രാജീവ് ഗാന്ധി അവാഡിനർഹനായ യൂസഫലി അന്നത്തെ പെട്രോളിയും മന്ത്രി മുരളി ദിയോറയിൽനിന്ന് അവാർഡ് സ്വീകരിക്കുന്ന ചിത്രമാണ് പിതൃസ്മരണകളിലേക്ക് രാഹുലിനെ നയിച്ചത്. തൊട്ടടുത്തുനിൽക്കുകയായിരുന്ന മിലിൻ ദിയോറയ്ക്കും അച്ഛൻ മുരളി ദിയോറയ്ക്കുള്ള സ്മരണാഞ്ജലിയായി
അത്.

പത്നി സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ് , ഷാരോൺ, സഹോദരൻ എം എ അഷ്‌റഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.

https://www.facebook.com/dubaivartha/videos/340266253462002/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!