ആറ് മാസത്തേക്കുള്ള തൊഴിൽ അന്വേഷണ വിസ സമ്പ്രദായം യു എ ഇ നിർത്തലാക്കി. ഡിസംബർ 31 ഓടുകൂടി ഇതിന്റെ കാലാവധി അവസാനിച്ചു എന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കുന്നു. 2018 ആഗസ്തിന് മുമ്പ് രാജ്യത്ത് എത്തിയ ആളുകൾക്ക് താൽക്കാലിക തൊഴിലിനായി ആറുമാസം വിസ നൽകും, പൊതുമാപ്പ് പദ്ധതിയുടെ ഭാഗമാണ് ഇത്.
ഡിസംബർ 31 നു പൊതുമാപ്പ് പദ്ധതി അവസാനിച്ചതോടുകൂടി താൽക്കാലിക വിസ സ്കീം നിർത്തലാക്കിയിരിക്കുകയാണ്. പുതിയ വിസ സ്കീം ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ജൂണിൽ പ്രഖ്യാപിക്കപ്പെട്ട പുതിയ തൊഴിൽ അന്വേഷക വിസ പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരും എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.