ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടറിൽ കടക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ ടീം ഇന്ന് ബഹ്റൈനുമായി ഏറ്റുമുട്ടും.ഇന്ന് രാത്രി 9.30 നാണ് മത്സരം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇതുവരെ ഒരു ജയംപോലുമില്ലാത്ത ബെഹറിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയുടെ നോക്കൗട്ട് പ്രവേശനം എളുപ്പത്തിലാകും.
ഗ്രൂപ്പില്‍ ഒരു ജയവും ഒരു തോല്‍വിയുമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇന്ത്യ 4-1ന് ജയിച്ചത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ യുഎഇയ്ക്കെതിരേ 2-0ന് ഇന്ത്യ തോറ്റു. മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാനായില്ല.
ബെഹറിനുമായി കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്കു ജയിക്കാനായിട്ടില്ല. 2011 ജനുവരി 14ന് അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ബെഹറിന് 5-2ന് ജയിച്ചു.