പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യയും ബഹ്‌റൈനും ഏറ്റുമുട്ടും

ഏ​ഷ്യ​ന്‍ ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ ടീം ഇന്ന് ബഹ്റൈനുമായി ഏറ്റുമുട്ടും.ഇന്ന് രാത്രി 9.30 നാണ് മത്സരം. ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​തു​വ​രെ ഒ​രു ജ​യം​പോ​ലു​മി​ല്ലാ​ത്ത ബെ​ഹ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ന്ത്യ​യു​ടെ നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം എളുപ്പത്തിലാകും.

ഗ്രൂ​പ്പി​ല്‍ ഒ​രു ജ​യ​വും ഒ​രു തോ​ല്‍വി​യു​മു​ള്ള ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ താ​യ്‌​ല​ന്‍ഡി​നെ​തി​രേ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് ഇ​ന്ത്യ 4-1ന് ​ജ​യി​ച്ച​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ യു​എ​ഇ​യ്‌​ക്കെ​തി​രേ 2-0ന് ​ഇ​ന്ത്യ തോ​റ്റു. മ​ത്സ​ര​ത്തി​ല്‍ നി​ര​വ​ധി ഗോ​ള​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഒ​ന്നും ഗോ​ളാ​ക്കാ​നാ​യി​ല്ല.

ബെ​ഹ​റി​നു​മാ​യി ക​ഴി​ഞ്ഞ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഒ​രി​ക്ക​ല്‍പ്പോ​ലും ഇ​ന്ത്യ​ക്കു ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. 2011 ജ​നു​വ​രി 14ന് ​അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ബെ​ഹ​റി​ന്‍ 5-2ന് ​ജ​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!