ജബൽ അലി ലെഹ്ബാബ് റോഡ് ഇനി മുതൽ “എക്സ്പോ” റോഡ്

എക്സ്പോ 2020 വേദിയിലേക്ക് നീളുന്ന 15km ഹൈവേ റോഡ് ആണ് ഇനി മുതൽ പുതിയ പേരിൽ അറിയപ്പെടുക.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമാണ് ഹൈവേയുടെ നിലവിലുള്ള പേരിനു മാറ്റം വരുത്തിയത്.

ദുബായ് റോഡ് ശൃംഖലയിലെ സുപ്രധാനമായ ട്രാഫിക് ഇടനാഴിയാണ് എക്സ്പോ റോഡ്.
ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലേക്കും ചുറ്റുമുള്ള മറ്റു പ്രദേശങ്ങളിലേക്കുമുള്ള ബദൽ മാർഗം കൂടിയാണിത്.വിവിധ ഹോട്ട്സ്പോട്ട് ഏരിയകളായ ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ, ജബൽ അലി ഫ്രീസോൺ അതോറിറ്റി,ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്‌ എന്നിവ എക്സ്പോ 2020ലേക്ക് നീണ്ടുകിടക്കുന്ന എക്സ്പോ റോഡ് നൽകുന്നു.

എക്സ്പോ 2020 സൈറ്റിലെ റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായി RTA പാതയോരം നാലുമുതൽ ആറു വരെ വീതി വർധിപ്പിച്ചിട്ടുണ്ട് കൂടാതെ എമിരേറ്റ്സ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായ്ദ് ആൻഡ് അൽ അസായേൽ റോഡ് എന്നിവയിൽ നാലു ജംഗ്ഷനുകളും നിർമ്മിച്ചു നൽകും.
റോഡിന്റെ പുതുക്കിയ പേര് 18 സൈൻ ബോർഡ്‌ ഉൾപ്പെടെ 64 ഡിറക്ഷൻ സൈൻലും സ്ഥാപിക്കും.

എക്സ്പോ 2020 ഒക്ടോബർ 20 ന് ആരംഭിച്ചു 2021 ഏപ്രിൽ 10 വരെ യാണ് നടക്കുന്നത്. ഏകദേശം 25മില്യൺ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!