ഭാരതീയ ദളിത് സാഹിത്യ അക്കാദമി ഡോക്റ്റർ ബി ആർ അംബേദ്‌കർ നാഷണൽ എക്‌സലൻസി അവാർഡ് ജേതാവും അജ്‌മാൻ അൽ അമീർ സ്‌കൂൾ അക്കാഡമിക് കോ ഓഡിനേറ്ററുമായ സൈഫുദ്ദീൻ ഹംസയുടെ ഭാര്യാപിതാവ് ചാവക്കാട് കടപ്പുറം നോളി റോഡിനു വടക്ക് പണ്ടാരത്തിൽ വലപ്പാട് അഹമ്മദ് കുട്ടി(80) നിര്യാതനായി. അൽ അമീർ സ്‌കൂൾ അദ്ധ്യാപിക നസീറ സൈഫുദ്ദീൻറെ പിതാവായ അഹമ്മദ് കുട്ടി ചാവക്കാട്ടെ പൗരപ്രമുഖരിൽ ഒരാളായിരുന്നു. ഭാര്യ ഖദീജ. നസീറയെ കൂടാതെ ഷിഹാബുദീൻ,അൻവർ സാദത്ത്,അക്ബർ,ജാഫർ എന്നിവരാണ് മക്കൾ.റജുല,താനിയ,മെഹ്‌വേഷ്,ഷെഹീന എന്നിവരാണ് മറ്റു മരുമക്കൾ.ഇന്ന് രാവിലെ ആറിന് ആറങ്ങാടി ഉപ്പാപ്പ പള്ളി ഖബറിസ്ഥാനിൽ സംസ്കാരം നടന്നു. അൽ അമീർ സ്‌കൂൾ ചെയർമാൻ അബ്ദുൽ സലാം, പ്രിൻസിപ്പൽ എസ് ജെ ജേക്കബ്,വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ,കരിക്കുലം ഹെഡ് ലത വാരിയർ എന്നിവർ അനുശോചനം അറിയിച്ചു.