കണ്ണൂർ : വോൾമാർക് ഗ്രൂപ്പിന്റെ കീഴിലുള്ള വോൾമാർക് ഹോളിഡേയ്‌സിന്റെ വെബ് പേജ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ഡോക്ടർ എം. പി ഹസ്സൻ കുഞ്ഞി സ്വിച്ച് ഓൺ കർമം നിർവഹിച്ചു . ഇ കൊമേഴ്‌സ് മാർക്കറ്റിംഗ് രംഗത്തെ കണ്ണൂരിലെ ആദ്യത്തെ ട്രാവൽ സ്റ്റാർട്ടപ്പ് സംരംഭമായ വോൾമാർക് ഹോളിഡേയ്‌സ് വെബ് പേജ് പ്രകാശനം ചെയ്തു .കേരളത്തിലെ റിസോർട്ടുകളെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഏറ്റവും ആകർഷകവും നൂതനവുമായ രീതിയിൽ സമ്പൂർണ ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ഫീച്ചർ ചെയ്യുന്ന സേവനമാണ് വോൾമാർക് നൽകുന്നത് . ചടങ്ങിൽ നൗഷാൻ കുഞ്ഞബ്ദുള്ള , ആദിൽ സാദിഖ് , ഷുഹൈൽ അബ്ദുൽ ശുകൂർ , തൻവീർ പി . കെ , ഉബൈദ് ആദം എന്നിവർ സംബഡിച്ചു.