2019 ൽ ഏറ്റവും നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്ന ലോകത്തിലെ 10 നഗരങ്ങളിൽ ദുബായിയും. മികച്ച ജീവിത സൗകര്യങ്ങൾ, പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾ, പ്രകൃതിദത്തമായ ഇടപെടലുകൾ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ദുബായിയെ മികവുറ്റതാക്കുന്നത്. റെസൊണൻസ് കൺസൽട്ടൻസിയുടെ “ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങൾ” എന്ന റിപ്പോർട്ട് പ്രകാരമാണ് ദുബായ് ഒമ്പതാം സ്ഥാനം കരസ്ഥമാക്കിയത്.മറ്റ് ഗൾഫ് നഗരങ്ങളായ അബൂദാബിയും ദോഹയും ആദ്യ നൂറിൽ ഇടം പിടിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ മികച്ച നഗരം എന്ന പദവിയും ദുബായ് സ്വന്തമാക്കി. പ്രമുഖ നഗരങ്ങളായ ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്കോ, ഹോങ്കോംഗ്, മാഡ്രിഡ്, സിഡ്നി തുടങ്ങിയവയും ദുബായിക്ക് പിന്നിലാണ്. ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നിവയാണ് ആദ്യ 3 സ്ഥാനങ്ങളിൽ.