വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഷെഫുമാരും ഭക്ഷണ വിഭവങ്ങളും പ്രദർശനത്തിനെത്തുന്ന ദുബായ് ഫുഡ് ഫെസ്റ്റിവൽ അടുത്ത മാസം ആരംഭിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 9 വരെയാണ് ഫുഡ് ഫെസ്റ്റിവൽ നടക്കുക. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.