മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാമത് ജന്മദിനത്തോടനുബന്ധിച്ചു എയർ ഇന്ത്യ അവരുടെ വിമാനങ്ങളിൽ ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചു കൊണ്ട് പറക്കാൻ തുടങ്ങി. വിമാനത്തിന്റെ ഇടതു വശത്തായാണ് ചിത്രം പതിപ്പിച്ചിരിക്കുന്നത്. നിലവിൽ എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങളിൽ മാത്രമാണ് ഇതുള്ളത്. അടുത്ത മൂന്നു മാസത്തിനുള്ളിൽ ബാക്കിയുള്ള എല്ലാ വിമാനങ്ങളിലും ചിത്രം പതിപ്പിക്കുമെന്നു അധികൃതർ അറിയിച്ചു.