ദുബായിൽ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ നൽകുന്ന സെക്യൂരിറ്റി ഡെപ്പോസിറ് ആയ തുക, താമസം അവസാനിപ്പിച്ചു തിരിച്ചു പോകുമ്പോൾ പല ലാൻഡ് ലോഡുകളും തിരികെ നൽകാൻ വിമുഖത കാണിക്കുന്നെന്നു പരാതി ഉയരുന്നു. ഗൾഫ് ന്യൂസ് പത്രം നടത്തിയ ഒരു അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
പലയിടങ്ങളിലും വാടക കുറയുന്നത് കൊണ്ട് താമസക്കാർ വീട് മാറ്റം ആലോചിക്കുന്നുണ്ട്. നേരത്തെ നൽകിയ 5 % മുതൽ ഒരു മാസത്തെ വാടക വരെയുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് വീടു മാറുമ്പോൾ തിരികെ കൊടുക്കേണ്ടതാണ്. എന്നാൽ പല കാരണങ്ങൾ പറഞ്ഞു ഇത് നൽകാതെ ഇരിക്കാൻ ലാൻഡ് ലോർഡുകൾ ശ്രമിക്കുന്നതായാണ് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.