ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മൂന്ന് പ്ലാറ്റ്ഫോമുകളെ ഒന്നിപ്പിക്കാനൊരുങ്ങി മാർക്ക് സുക്കർബർഗ്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയാണ് 2020ഓടു കൂടി ഒരുമിപ്പിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. ആപ്പുകൾ തമ്മിൽ സന്ദേശമയക്കാനും വിവരങ്ങൾ കൈമാറാനുമുള്ള സംവിധാനമാണ് വരാൻ പോകുന്നതെന്നാണ് പ്രാഥമിക സൂചന.