ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ 150 കിടക്കകൾ ഉള്ള ആശുപത്രി ഇന്ന് ദുബായ് ഖുസൈസിൽ പ്രവർത്തനം തുടങ്ങി. ലൈഫ് സ്റ്റൈൽ സംബന്ധമായ രോഗങ്ങളുടെ ചികിത്സ, അവയവ ട്രാൻസ്‌പ്ലാന്റ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന വിധത്തിലാണ് ആസ്റ്റർ ഹോസ്പിറ്റലിന്റെ പ്രവർത്തനം.
ദുബായ് ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഹുമൈദ് അൽ ഖുത്തമി ഉൽഘാടനം ചെയ്തു. ഡോ ആസാദ് മൂപ്പൻ, അലിഷാ മൂപ്പൻ, ഷംസുദ്ദീൻ ബിൻമുഹ്യുദ്ദീൻ തുടങ്ങിയവർ അടക്കം നിരവധി പ്രമുഖർ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ 3 വർഷത്തിനിടയിൽ ആസ്റ്റർ ഗ്രൂപ്പ് 750മില്യൺ ദിർഹം ചിലവിട്ട് വിവിധ ആശുപത്രികളും മറ്റും നിർമിച്ചിരുന്നു. വരുന്ന 2 കൊല്ലത്തിനിടയിൽ 250 മില്ലിയന്റെ നിക്ഷേപവും ഗ്രൂപ്പ് നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.