Search
Close this search box.

ഷാർജ സ്റ്റേറ്റ് SKSSF “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയത്തിൽ മനുഷ്യ ജാലിക സങ്കടിപ്പിച്ചു

ഷാർജ: ഷാർജ സ്റ്റേറ്റ് SKSSF “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച  “മനുഷ്യ ജാലിക” ജനപങ്കാളിത്വo കൊണ്ടും പ്രമേയ അവതരണം കൊണ്ടും ശ്രദ്ധേയമായി. ഷാർജ
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഇ.പി. ജോൺസൻ   ഉൽഘാടനം ചെയ്തു.
ജംഷാദ് ഹുദവി  അദ്ധ്യക്ഷം വഹിച്ചു.  ജാലികയിലെ പ്രസക്തമായ ‘ജാലികാ പ്രതിജ്ഞ ചൊല്ലൽ’  അദ്ധ്യക്ഷൻ നിർവ്വ ഹിച്ചു. കൈകൾ കോർത്തു പിടിച്ചു ഇന്ത്യയുടെ പതാകയേന്തി, ആവേശത്തോടെ സദസ്സ് അതേറ്റു ചൊല്ലി. അഡ്വ.സന്തോഷ്, ഷാജി ജോൺ, ശുഹൈബ് തങ്ങൾ, അബ്ദുല്ല ചേലേരി, അബ്ദുൽ ഖാദർ ചക്ക നാത്ത്, സുലൈമാൻ ഹാജി സംസാരിച്ചു.

രണ്ടാം സെഷനിൽ ഡോ.ഹാരിസ് ഹുദവിയുടെ നിയന്ത്രണത്തിൽ ‘രാഷ്രീയ സൗഹൃദം’ എന്ന വിഷയത്തിൽ നടന്ന സംവാദം മനുഷ്യ ജാലികയിലെ വേറിട്ട ഒരു അനുഭവമായി. സമൂഹത്തിൽ സൗഹൃദം എങ്ങിനെ കാത്തു സൂക്ഷിക്കണമെന്ന് സമകാലീന ഇന്ത്യൻ സാഹചര്യങ്ങളെ  വിലയിരുത്തിക്കൊണ്ട് വിവിധ സംഘടനാ പ്രതിനിധികൾ സംവദിച്ചു. ഒരു വർഷം തന്നെ സഹിഷ്ണുതയ്ക്ക് വേണ്ടി പ്രത്യേകം  നീക്കി വെച്ച  യു.എ.ഇ  ഇക്കാര്യത്തിൽ  ഇന്ത്യക്ക് മാതൃകയാണ്. സനാതന ധർമ്മമാണ് ഇന്ത്യയുടെ പാരമ്പര്യം. ആ രാജ്യത്തെ പരസ്പരം ശത്രുത പുലർത്തുന്ന രാജ്യങ്ങളുടെ ഇന്റക്സ്  ലിസ്റ്റിൽ  മൂന്നാം സ്ഥാനത്തെത്തിച്ചിരിക്കയാണ്  സംഘ് പരിവാർ ഭരണകൂടമെന്നും ചർച്ചയിൽ  പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അഡ്വ വൈ.എ റഹിം, ജോസഫ് എഡു്വേഡ്, മിഥിലാജ് റഹ്മാനി, മുഹമ്മദ് മാട്ടുമ്മൽ സംവാദത്തിൽ പങ്കെടുത്തു. സുഹൈർ അസ്ഹരി ഖിറാഅത്ത് നടത്തി. ആഷിഖു്, അൻസാരി  ഗാനമാലപിച്ചു. SKSSF ഷാർജ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ ഹഖീം ടി.പി.കെ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ അഷ്റഫ് ദേശമംഗലം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts