അബൂദാബി

ഷെയ്ഖ് ശഖ്‌ബൗത് ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

അബുദാബി: അബുദാബിയിലെ ഷെയ്ഖ് ശഖ്‌ബൗത് മെഡിക്കൽ സിറ്റിയിൽ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച മുതൽ രോഗികളെ സ്വീകരിച്ച് തുടങ്ങുകയും ഇൻപേഷ്യൻറ്റ് വാർഡുകൾ സജീവമാക്കുകയും ചെയ്തു. ഇനി മുതൽ മഫ്രെക് ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കില്ലെന്ന് അബുദാബി ഹെൽത് സർവീസ് കമ്പനി അറിയിച്ചു.

യു എ ഇ യിലെ ഏറ്റവും വലിയ ആശുപത്രിയായ ഷെയ്ഖ് ശഖ്‌ബൂത്, മെഡിക്കൽ മേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മായോ ക്ലിനിക്കുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ വിദഗ്ധ ജീവനക്കാരെയും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളും ലഭ്യമാകും. പൊള്ളൽ, ഹൃദയാഘാതം, ഓർത്തോപീഡിക്സ് എന്നിവയ്ക്ക് പ്രത്യേക സേവനങ്ങൾ നൽകും.

300,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ആശുപതിയിൽ 723 ബെഡ് സൗകര്യമുണ്ട്. ലോകോത്തര നിലവാരത്തിലുള്ള പരിചരണം നൽകുന്ന തരത്തിലാണ് ആശുപത്രി രൂപകൽപന ചെയ്തിരിക്കുന്നത്.

error: Content is protected !!