അന്തർദേശീയം

മുൻകൂട്ടി അറിയിച്ചിട്ട് മിസൈൽ പായിച്ചതുകൊണ്ട്  ആൾനാശം ഉണ്ടാക്കാത്ത ഷോ മാത്രമായി ഇറാന്റെ നടപടി മാറിയെന്ന് ആക്ഷേപം 

ഇറാനിയൻ കമാണ്ടർ കാസ്സിം സുലൈമാനിയെ വകവരുത്തി US അക്രമണത്തിനെതിരെ പ്രതികാരമായി ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ഒരു ഷോ മാത്രമായി മാറിയിരുന്നെന്ന് മുൻ സൗദി ഇന്റലിജൻസ് മേധാവി പ്രിൻസ് തുർക്കി അൽ ഫൈസൽ  ആരോപിച്ചു. ഇറാൻ ആക്രമിക്കാൻ പോകുന്നെന്ന വിവരം ഇറാഖിലെ ഉദ്യോഗസ്ഥരെ അറിയിച്ചു , തുടർന്ന് അവർ അമേരിക്കൻ സൈനികരെ വിവരം ധരിപ്പിച്ചിട്ടുണ്ടായിരുന്നിരിക്കണം , അതുകൊണ്ടുതന്നെ സൈനികർ താവളം മാറിപ്പോകുകയും ചെയ്തു . മാത്രമല്ല ചില മിസൈലുകൾ ഇറാന്റെ ഉള്ളിൽ തന്നെയാണ് പതിച്ചത് , മറ്റു ചിലത് ഇറാഖിലെ മരുഭൂമിയിലും പതിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.