Search
Close this search box.

ആധാർ-പാൻ കാർഡ് ലിങ്ക് സമയപരിധി മാർച്ച് 31 വരെ : ഇത് പ്രവാസി ഇന്ത്യക്കാരെ ബാധിക്കുമോ?

മാർച്ച് 31-നകം എല്ലാ നികുതിദായകരും അവരുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ആദായനികുതി വകുപ്പ് അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചു. ഇല്ലാത്തപക്ഷം ഏപ്രിൽ 1 മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

“ആദായനികുതി നിയമം, 1961 അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ പെടാത്ത എല്ലാ പാൻ കാർഡ് ഉടമകളും 31.3.2023-ന് മുമ്പ് അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. 1.04.2023 മുതൽ, ലിങ്ക് ചെയ്യാത്ത പാൻ പ്രവർത്തനരഹിതമാകുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

എന്നിരുന്നാലും, ചില വിഭാഗത്തിലുള്ള പൗരന്മാരെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിജ്ഞാപനമനുസരിച്ച്, 1961-ലെ ആദായനികുതി നിയമം അനുസരിച്ച് ഒരു പ്രവാസി, ഇന്ത്യൻ പൗരനല്ലാത്ത വ്യക്തി, 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ, അസം, മേഘാലയ, ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിലെ നിവാസികൾ തുടങ്ങിയ വിഭാഗങ്ങളെ പാൻ-ആധാർ ലിങ്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts