ചുരുങ്ങിയ കാലം കൊണ്ട് ബിരിയാണിയിൽ അത്ഭുതം സൃഷ്ടിച്ച ഷാർജയിലെ കൊച്ചിൻ കായീസ് റെസ്റ്ററന്റ് ഈ ഫെബ്രുവരിയിൽ ബിരിയാണി മാസാഘോഷം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിക്കാ ചിക്കൻ ബിരിയാണി വെറും 7 ദിർഹത്തിന് നൽകാനാണ് പദ്ധതി. 750 ഗ്രാം ആണ് ഈ ബിരിയാണി പാക്കിൽ നൽകുന്നത് . ടേക്ക് എവേ പാർസൽ ആയാണ് ഈ ബിരിയാണി നൽകുന്നത്.
ഷാർജയിലെ ഗ്രാൻഡ് മാൾ കൊച്ചിൻ കായീസ് ഔട്ലെറ്റിലാണ് 7 ദിർഹം ബിരിയാണി പ്രൊമോഷൻ നടക്കുന്നത്. റസ്റ്ററന്റിൽ ഇരുന്ന് കഴിക്കുന്നവർക്ക് മാത്രമാണിത്. 35 വിഭവങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന കൊച്ചിക്കാ ചിക്കൻ ബിരിയാണിയ്ക്ക് പുറമെ കിഡ് മട്ടൻ ,ടെൻഡർ ബീഫ് , ചെമ്മീൻ , തലപ്പാക്കട്ടി , ഹൈദരാബാദി ബിരിയാണികളും ഇവിടെ ലഭ്യമാണ് .