ജനുവരി 3 മുതൽ ഉമ്മുല്‍ഖുവൈനിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങളിൽ രണ്ടാഴ്‍ച ഓണ്‍ലൈന്‍ പഠനം

Two weeks of online study in public and private schools in Umm al-Quwain from January 3rd

യുഎഇയില്‍ അബുദാബിക്ക് പിന്നാലെ ഉമ്മുല്‍ഖുവൈനിലും ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനമായി. ജനുവരി മൂന്നിന് അടുത്ത ടേം ക്ലാസുകള്‍ ആരംഭിക്കാനാരിക്കവെയാണ് ആദ്യ രണ്ടാഴ്‍ച ക്ലാസുകള്‍ ഓണ്‍ലൈന്‍ രീതിയെന്ന തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. ഉമ്മുല്‍ഖുവൈൻ എമിറേറ്റിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഇത് ബാധകമാണ്.

അതേസമയം ഷാര്‍ജയിലും ദുബായിലും റാസല്‍ഖൈമയിലും ജനുവരി മൂന്നിന് നേരിട്ടുള്ള ക്ലാസുകളായിരിക്കും ഉണ്ടാകുക.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്‍കൂളുകളെല്ലാം രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും ക്ലാസുകള്‍ നടത്തുകയെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അബുദാബിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് എമിറേറ്റിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!