fbpx
UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ 3000 കടന്ന് പ്രതിദിനകോവിഡ് രോഗികൾ, 3 മരണങ്ങളും #Jan14

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 38,000 കടന്നു.  ഇന്ന് 2022 ജനുവരി 14 ന് പുതിയ 3,068 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  3 മരണങ്ങളും രേഖപ്പെടുത്തി.

3068 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 799,065 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,185 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,226 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 758,031 ആയി. യുഎഇയിൽ നിലവിൽ 38,849 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!