ഇന്ന് തിങ്കളാഴ്ച്ച രാവിലെ അബുദാബി വിമാനത്താവളത്തിന് സമീപത്തെ നിര്‍മാണ മേഖലയിലുണ്ടായ തീപിടിത്തം കാരണം വിമാന സർവീസുകളിൽ നേരിയ തടസ്സം നേരിട്ടതായി എത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ സാധാരണ നിലയിലായെന്നും സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നുവെന്നും എത്തിഹാദ് വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കായാണ് തങ്ങള്‍ ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിന് സമീപത്തെ നിര്‍മാണ മേഖലക്ക് പുറമെ അബുദാബി മുസഫയിൽ ADNOC ന്റെ സംഭരണ ടാങ്കുകൾക്ക് സമീപം ICAD 3- യിൽ ഉണ്ടായ സ്ഫോടനത്തിൽ 2 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 3 പേർ മരണപ്പെട്ടതായും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎഇ അധികൃതർ അറിയിച്ചിരുന്നു.
മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും തീ അണച്ചതായും പോലീസ് പോലീസ് അറിയിച്ചിട്ടുണ്ട്.