Search
Close this search box.

ഇന്ന് എക്സ്പോയിൽ മലയാളികള്‍ ഉള്‍പ്പെടെ 15 പ്രമുഖ സംഗീത താരങ്ങള്‍ അണിനിരക്കുന്ന 7 മണിക്കൂര്‍ മാരത്തോണ്‍ സംഗീതവിരുന്ന്

World's biggest' South Indian music festival to host 7-hour marathon show in expo dubai

ഇന്ന് ജനുവരി 22 ശനിയാഴ്ച മറ്റൊരു സംഗീതവിരുന്നിന് കൂടി ദുബായ് എക്സ്പോ സാക്ഷ്യം വഹിക്കും. മലയാളികള്‍ ഉള്‍പ്പെടെ 15 പ്രമുഖ സംഗീത താരങ്ങള്‍ അണിനിരക്കുന്ന 7 മണിക്കൂര്‍ മാരത്തോണ്‍ സംഗീതവിരുന്ന് ഇന്ന് എക്സ്പോയിൽ അരങ്ങേറും.

പ്രധാന വേദിയായ ജൂബിലി പാര്‍ക്കില്‍ നടക്കുന്ന ഹിറ്റ് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളികള്‍ ഉള്‍പ്പെടെ 15 പ്രമുഖ സംഗീത താരങ്ങള്‍ അണിനിരക്കും. ഏഴ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മാരത്തോണ്‍ സംഗീത ഉത്സവത്തിനായിരിക്കും ദുബായ് എക്സ്പോ വേദിയാവുകയെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ അരങ്ങേറിയ ഹിറ്റ് മ്യൂസിക് ഫെസ്റ്റിവല്‍ വന്‍ വിജയമായിരുന്നു.

സുചേത സതീഷ്, ത്രിലോക്, ആര്യ ദയാല്‍, മംഗള്‍ സുവര്‍ണം, സച്ചിന്‍ വാര്യര്‍, സിദ്ധാര്‍ഥ് മേനോന്‍, ജ്യോത്സ്ന രാധാകൃഷ്ണന്‍, കെ എസ് ഹരിശങ്കര്‍, രമ്യ നമ്പീശന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ തുടങ്ങിയവരാണ് സംഗീത വിരുന്നിന് നേതൃത്വം നല്‍കുക. 102 ഭാഷകളില്‍ പാട്ടുപാടി ലോക റെക്കോഡ് സൃഷ്ടിച്ച 16കാരിയായ മലയാളി ഗായിക സുചേത സതീഷിന്റെ വിവിധ ഭാഷാ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമാവുക. തുടര്‍ന്ന് ബാംഗ്ലൂരിലെ സമകാലിക കര്‍ണാടിക് റോക്ക് ബാന്‍ഡുമായെത്തും.

ഗായികയും കവയത്രിയുമായ ആര്യ ദയാല്‍ തന്റെ ട്രൈ മൈസെല്‍ഫ് എന്ന അരങ്ങേറ്റ ഗാനവുമായാണ് സംഗീതവിരുന്നില്‍ പിന്നീടെത്തുക. പിന്നണി ഗായകന്‍ സച്ചിന്‍ വാര്യറും, സിദ്ധാര്‍ഥ് മേനോനും, ജ്യോത്സ്നയുമാണ് പിന്നീട് മാരത്തോണ്‍ ഗാനമേളയിലെത്തുക. അകം എന്ന തന്റെ റോക്ക് മ്യൂസിക് ബാന്‍ഡുമായി ഹരീഷ് ശിവരാമകൃഷ്ണനും തുടര്‍ന്ന് സംഗീത പരിപാടി അവതരിപ്പിക്കും. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ഹിറ്റ് മ്യൂസിക് ഫെസ്റ്റിവലില്‍ ഡിജെ സാവിയോയും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!