വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ വിസാകാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന പരമാവധി സമയപരിധി 30 ദിവസമായി നിശ്ചയിച്ചിരിക്കുകയാണ്.
വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഓൺലൈൻ വിസയാണ് അനുവദിക്കുന്നത്. ഉംറ വിസയിൽ എത്തുന്നവർക്ക് വിസാ കാലയളവിൽ മക്കയിലും മദീനയിലും സൗദിയിലെ മറ്റെല്ലാ നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാവുന്നതാണ്. ഇരു ഹറമുകളിലും ബാധകമാക്കുന്ന മുൻകരുതൽ നടപടികൾ കാരണം ഉംറ ആവർത്തനത്തിന് പെർമിറ്റ് അനുവദിക്കുന്ന ഇടവേള 10 ദിവസമായി നിർണയിച്ചിട്ടുമുണ്ട്.