ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഇന്ന് ഞായറാഴ്ച യുഎഇയിൽ എത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിന്റെ പ്രഥമ വനിത എന്നറിയപ്പെടുന്ന ഭാര്യ മിഖാളിനൊപ്പമാണ് അദ്ദേഹം യുഎഇയിൽ എത്തിയത്.
അബുദാബിയിൽ പ്രസിഡൻഷ്യൽ വിമാനത്തിലെത്തിയ അദ്ദേഹത്തെ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ആദ്യ യുഎഇ സന്ദർശനമാണിത്. അദ്ദേഹം യുഎഇയിലെ മുതിർന്ന നേതാക്കളെ കാണുകയും എക്സ്പോ 2020 ദുബായും സന്ദർശിച്ചേക്കും.
نبدأ اليوم أول زيارة لرئيس دولة إسرائيل لدولة الإمارات العربية المتحدة. تأثرنا كثيرا بحفاوة الاستقبال في أبو ظبي مع معالي وزير خارجية الإمارات الشيخ عبد الله بن زايد آل نهيان @ABZayed
🇮🇱🤝🇦🇪 pic.twitter.com/o4fmZzezlw— יצחק הרצוג Isaac Herzog (@Isaac_Herzog) January 30, 2022