ചുരുങ്ങിയ സമയത്തേക്ക് അവധിക്ക് പോകുന്ന പ്രവാസികൾക്ക് കേരളത്തിൽ ഇനി കൊറന്റൈൻ വേണ്ട.
7 ദിവസത്തിന് താഴെ കേരളത്തിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ കൊറന്റൈൻ ചെയ്യേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എന്നിരുന്നാലും കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
7 ദിവസത്തിന് താഴെ അവധിക്ക് വരുന്ന പ്രവാസികൾക്ക് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അവര്‍ ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവര്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.
ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ അത്യാവശ്യകാര്യങ്ങൾക്കായി കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് ഈ വാർത്ത ആശ്വാസമായി മാറിയിരിക്കുകയാണ്.